വൈപ്പിൻ: വ്യാസ വശോദ്ധാരിണി സഭ ചെറായി രക്തേശ്വരി ക്ഷേത്രത്തിലെ പകൽപൂരം സമാപിച്ചു. നെറ്റിപ്പട്ടം കെട്ടിയ അഞ്ച് ആനകളുടെ അകമ്പടിയോടെ ഭഗവതിയുടെ തിടമ്പ് എഴുന്നള്ളിച്ചു. ചെർപ്പുളശ്ശേരി അയ്യപ്പന്റെ ശിരസിലാണ് തിടമ്പ് എഴുന്നള്ളിച്ചത്. പട്ടേരികുളങ്ങര ക്ഷേത്രത്തിന് സമീപത്ത്‌നിന്ന് ആരംഭിച്ച പകൽപ്പൂരം ക്ഷേത്രത്തിലെത്തിയ ശേഷമാണ് കൂട്ടിഎഴുന്നള്ളിപ്പ് നടന്നത്. ചേന്ദമംഗലം രഘുമാരാരുടെ പഞ്ചവാദ്യവും ചെണ്ടമേളവും പകൽപൂരത്തിന് മാറ്റ്പകർന്നു. ശനിയാഴച ആറാട്ട് മഹാഗുരുതി. രാവിലെ 9ന് ദേവീമാഹാത്മ്യ പാരായണം. വൈകിട്ട് 6ന് ആറാട്ട്.