കാലടി: കാലടി ശങ്കരപാലത്തിന് താഴെ വെട്ടുവഴിക്കടവിന് സമീപം പെരിയാറ്റിൽ അമ്പത് വയസോളം തോന്നുന്ന പുരുഷന്റെ അജ്ഞാത മൃതദേഹം കണ്ടെത്തി. വൈകിട്ട് ഏഴോടെ കടവിൽ കുളിക്കാൻ വന്നവരാണ് മൃതദേഹം കണ്ടത്. പൊലീസ് മൃതദേഹം പെരുമ്പാവൂർ ഗവ. ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.