കൊച്ചി: എസ്.എൻ.ഡി.പി യോഗം 2407-ാം നമ്പർ വടുതല ശാഖാ സെക്രട്ടറി എം.ഡി സുരേഷ് മീത്തുംപടിയെ കുമാരനാശാൻ കുടുംബയോഗം ഭാരവാഹികൾ പുരസ്‌കാരം നൽകി ആദരിച്ചു. മൂന്ന് പതിറ്റാണ്ടുകാലത്തെ മികച്ച സേവനം കണക്കിലെടുത്താണ് പുരസ്കാരം. ചടങ്ങിൽ കുടുംബയോഗം കൺവീനർ കെ.എൻ.അനിൽകുമാർ, ശാഖ പഞ്ചായത്ത് കമ്മിറ്റി അംഗം ടി.സി.സുരേഷ്, കമ്മിറ്റി അംഗങ്ങളായ ശ്രീദേവി രാജേന്ദ്രൻ,മോളി കിഷോർ,രൂപ അജി എന്നിവർ സംസാരിച്ചു.