മൂവാറ്റുപുഴ: പായിപ്ര ഗവ.യു.പി സ്കൂളിന്റെ 76-ാമത് വാർഷികാഘോഷം നിറവ്- 2020 പഞ്ചായത്ത് പ്രസിഡന്റ് മാത്യൂസ് വർക്കി ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം ജയശ്രീ ശ്രീധരൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ റിയാസ്ഖാൻ പ്രതിഭകളെ ആദരിച്ചു. പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.സി .വിനയൻ മാഗസിൻ പ്രകാശനം നടത്തി. പഞ്ചായത്ത് അംഗം പി .എച്ച് .സക്കീർ ഹുസൈൻ എൽ.എസ്.എസ് പഠനക്കിറ്റ് വിതരണം നടത്തി.
എ.ഇ.ഒ ഇൻ ചാർജ് ഡി. ഉല്ലാസ് മുഖ്യപ്രഭാഷണവും ബി.പി.സി ആനി ജോർജ് സമ്മാനങ്ങളും വിതരണവും ചെയ്തു. മുൻ ഹെഡ്മിസ്ട്രസ്റ്റ് സി. എൻ. കുഞ്ഞുമോൾ , പി.ടി.എ പ്രസിഡന്റ് നസീമ സുനിൽ, ഹെഡ്മിസ്ട്രസ് വി .എ. റഹീമ ബീവി, മാതൃസംഗമം ചെയർ പേഴ്സൺ ഷെമീന ഷെഫീഖ്,പി .ടി.എ അംഗങ്ങളായ നൗഷാദ് പി .ഇ , നവാസ് പി .എം, എ .എം സാജിദ്, ഷാഹുൽ മാത്തുംകാട്ടിൽ, അനിത ഷിജു, നിസാർ പാലി എന്നിവർ സംസാരിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും കൊച്ചിൻ ഗ്യാങ്സ് അവതരിപ്പിച്ച ഗാനമേളയും അരങ്ങേറി.