മൂവാറ്റുപുഴ: പട്ടികജാതി - പട്ടികവർഗ കോർപ്പറേഷൻ സബ് ഓഫീസ് മൂവാറ്റുപുഴയിൽ സ്ഥാപിക്കണമെന്ന് സംസ്ഥാന സർക്കാരിനോട് പി.കെ.എസ് മൂവാറ്റുപുഴ ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. സബ് ഓഫീസ് മൂവാറ്റുപുഴയിൽ ആരംഭിച്ചാൽ ഉപയോക്താക്കൾക്ക് കൂടുതൽ സേവനം ലഭ്യമാക്കുന്നതിന് സാധിക്കും. പി.കെ.എസ് ജില്ലാ പ്രസിഡന്റ് വി .വി .പ്രവീൺ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് എം.കെ. സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. ഏരിയാസെക്രട്ടറി ടി. ശിവദാസ് റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന ജോയിന്റ് സെക്രട്ടറി വി.ആർ. ശാലിനി, ജില്ലാ വൈസ് പ്രസിഡന്റ് കെ.സി. അയ്യപ്പൻ,സി.പി.എം ഏരിയാ കമ്മിറ്റി അംഗം സജി ജോർജ് എന്നിവർ സംസാരിച്ചു. 30 അംഗ ഏരിയാ കമ്മിറ്റിയെ തിരഞ്ഞെടുത്തു. ഭാരവാഹികളായി എം.കെ.സന്തോഷ് (പ്രസിഡന്റ്), സി.തങ്കപ്പൻ, ആതിര രതീഷ് (വൈസ് പ്രസിഡന്റുമാർ) ടി.ശിവദാസ് (സെക്രട്ടറി) രാധ സന്തോഷ് പി. എം മോഹനൻ(ജോയിന്റ് സെക്രട്ടറിമാർ) ബി.എൻ. ശശി (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.