സ്പ്രിംഗ്‌വാലി: ഗായത്രി വിദ്യാഭ്യാസ സാംസ്കാരിക സൊസൈറ്റി, സ്പ്രിംഗ്‌വാലി ഗുഡ്സമരിറ്റൻ ചാരിറ്റബിൾ സൊസൈറ്രി, കെയർ ആൻഡ് ക്യൂവർ ആശുപത്രി കുമളി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സൗജന്യ വൈദ്യ പരിശോധന ക്യാമ്പ് നടത്തി. ഡോ. ഷാരോൺ വർഗീസ് നേതൃത്വം നൽകി. 66-ാം മൈൽ സെന്റ് മാത്യൂസ് പള്ളിപ്പടി അംഗൻവാടിയിൽ നടന്ന ക്യാമ്പ് വാർഡ് മെമ്പർ ടി.എസ്. പ്രദീപ് ഉദ്ഘാടനം ചെയ്തു. ഗുഡ്സമരിറ്റൻ ചാരിറ്റബിൾ സൊസൈറ്രി പ്രസിഡന്റ് മാർട്ടിൻ നെടുന്തകിടിയേൽ, ഗായത്രി വിദ്യാഭ്യാസ സാംസ്കാരിക സൊസൈറ്റി കൺസൽട്ടന്റ് ധർമ്മവീർ സിങ് എന്നിവർ സംസാരിച്ചു.