ഞാറക്കൽ: സർവീസിൽ നിന്ന് രണ്ട് മാസം മുമ്പ് നീക്കിയ റോ-റോ സേതു സാഗർ 2 അറ്റകുറ്റപ്പണി നടത്താതെ കെട്ടിയിട്ടിരിക്കുന്നതിൽ പ്രതിഷേധിച്ച് വൈപ്പിൻ ഫോർട്ട്കൊച്ചി പാസഞ്ചേഴ്സ് അസോസിയേഷൻ നാലിന് കായലിൽ ജലശയനം നടത്തും വൈപ്പിൻ ജെട്ടിയിൽ 9.30ന് മുൻ മേയർ കെ.ജെ. സോഹൻ ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് ചമ്മിനി ഫ്രാൻസീസ് അദ്ധ്യക്ഷത വഹിക്കും