p

കൊച്ചി: കഴിഞ്ഞ സാമ്പത്തികവർഷം (2021-22)​ സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റുവരവിലും ലാഭത്തിലും കുറിച്ചത് എക്കാലത്തെയും ഉയർന്നനേട്ടം. 41 സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളുടെയും ആകെ വിറ്റുവരവ് 3,884.06 കോടി രൂപയാണ്. മുൻവ‌ർഷത്തേക്കാൾ 562.69 കോടി രൂപ (16.94 ശതമാനം)​ അധികം. നികുതിയും പലിശബാദ്ധ്യതയും ഒഴിവാക്കാതെയുള്ള ലാഭമായ പ്രവർത്തനലാഭം 245.62 ശതമാനം ഉയർന്ന് 384.60 കോടി രൂപയായി.

 തിളങ്ങി 20 കമ്പനികൾ

41 പൊതുമേഖലാ സ്ഥാപനങ്ങളിൽ 20 എണ്ണം കഴിഞ്ഞവ‌ർഷം ലാഭത്തി​ലായി​. 16 സ്ഥാപനങ്ങളായിരുന്നു മുൻവർഷം ലാഭം നേടിയത്. വിറ്റുവരവിലും പ്രവർത്തനലാഭത്തിലും ചവറ കെ.എം.എം.എല്ലിനൊപ്പം നാല് സ്ഥാപനങ്ങൾ കൂടി സ‌ർവകാലനേട്ടം സ്വന്തമാക്കി. കെ.എം.എം.എല്ലാണ് മുന്നിൽ; വിറ്റുവരവ് 1058 കോടി,​ ലാഭം 332.20 കോടി.

 എക്കാലത്തെയും മികച്ച പ്രകടനം

ചവറ കെ.എം.എം.എൽ

• ട്രാവൻകൂ‌ർ കൊച്ചിൻ കെമിക്കൽസ്

• കെൽട്രോൺ

• ട്രാവൻകൂർ ടൈറ്റാനിയം

• കെൽട്രോൺ കമ്പോണന്റ്

 നേട്ടം കൊയ്തവ‌ർ

(10 വർഷത്തിനിടെ ഏറ്റവും മികച്ച പ്രകടനം)​

• മലപ്പുറം സ്പിന്നിംഗ് മിൽ

• കേരളാ സിറാമിക്

• സ്റ്റീൽ ഇൻഡട്രീസ് കേരള

• കാഡ്കോ

• പ്രിയദർശിനി സ്പിന്നിംഗ് മിൽ

• ക്ലേയ്സ് ആൻഡ് സിറാമിക്സ്

• കെ. കരുണാകരൻ സ്മാരക സ്പിന്നിംഗ് മിൽ

• മലബാ‌ർ ടെക്സ്റ്റൈൽസ്

• മെറ്റൽ ഇൻഡസ്ട്രീസ്

• ട്രിവാൻഡ്രം സ്പിന്നിംഗ് മിൽ

• ടെക്സ്റ്റൈൽ കോർപ്പറേഷൻ

''പൊതുമേഖലയെ സംരക്ഷിക്കാനുള്ള സംസ്ഥാന സ‌ർക്കാരിന്റെ നടപടികൾക്ക് കരുത്ത് പകരുന്നതാണ് സ്ഥാപനങ്ങളുടെ ഉജ്ജ്വല നേട്ടം""

പി. രാജീവ്,

വ്യവസായമന്ത്രി