തോപ്പുംപടി: മാദ്ധ്യമ പ്രവർത്തകനും കൊച്ചി പ്രസ്സ് ക്ലബ്ബ് സെക്രട്ടറിയുമായിരുന്ന പരേതനായ പി.ബി.ചന്ദ്രബാബുവിന്റെ അഞ്ചാമത് അനുസ്മരണം നടന്നു. പ്രസ്സ് ക്ലബ്ബ് ഹാളിൽ നടന്ന യോഗത്തിൽ പ്രസിഡന്റ് എം.എം. സലിം അദ്ധ്യക്ഷത വഹിച്ചു. കെ.ബി.സലാം അനുസ്മരണം നടത്തി. സി.എസ്.ഷിജു, എസ്.കൃഷ്ണകുമാർ, പി.എ.അബ്ദുൾ റഷീദ്, കെ.കെ.റോഷൻ കുമാർ, അഭിലാഷ് തോപ്പിൽ, എസ്.രാമചന്ദ്രൻ, ടി.സി.ബിപിൻ, പോൾ ബെന്നി, സാനു മാത്യു എന്നിവർ സംസാരിച്ചു.