പള്ളുരുത്തി: ഫെറോ സിമന്റ് വാട്ടർടാങ്ക് സ്ഥാപിക്കുന്നതിനിടെ ടാങ്ക് ദേഹത്തുവീണ് യുവാവ് മരിച്ചു. ഇടക്കൊച്ചി പാമ്പായിമൂല പറപ്പള്ളിഹൗസിൽ ജോസ് ട്വിങ്കിളാണ് (46) മരിച്ചത്. ആൽവിൻ ആൻഡ് ആൽവിയ ഫെറോടാങ്ക് സ്ഥാപന ഉടമയായിരുന്നു. ഇന്നലെ രാവിലെ എട്ടോടെ അക്വിനാസ് കോളേജിന് സമീപമാണ് സംഭവം. ലോറിയിൽനിന്ന് ടാങ്ക് ഇറക്കിയതിനുശേഷം ഒരുവീട്ടുവളപ്പിൽ സ്ഥാപിക്കുന്നതിനിടെ വടംപൊട്ടി ടാങ്ക് ശരീരത്തിൽ പതിക്കുകയായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്കാരം ഇന്ന് വൈകിട്ട് 3ന് ഇടക്കൊച്ചി സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ. മാതാവ്: എൽസി. ഭാര്യ: ലിജി. മക്കൾ: ആൽവിൻ, ആൽവിയ.