വൈപ്പിൻ: ചെറായി പാലച്ചുവട് കാവ് ധർമ്മ പരിപാലന സഭ തൃചൈതനേശ്വരി ക്ഷേത്രത്തിൽ മീനഭരണി മഹോത്സവത്തിന് കൊടുങ്ങല്ലൂർ സന്തോഷ് തന്ത്രി കാർമ്മികത്വത്തിൽ കുട നിവർത്തൽ ചടങ്ങ് നടത്തി. മൂന്നിന് വൈകിട്ട് 4.30ന് വയോജനങ്ങൾക്ക് ഉത്സവ ഉപഹാര സമർപ്പണം, ഉച്ചക്ക് രണ്ടിന് സർവ്വൈശ്വരപൂജ, രാത്രി 8 ന് വോയ്‌സ് ഒഫ് റോട്ടറിയുടെ ഗാനമേള , 4 ന് ഭരണി മഹോത്സവം, വൈകിട്ട് 4ന് പകൽപ്പൂരം തുടർന്ന് ഗോളക സമർപ്പണം.