വൈപ്പിൻ: ഇന്ധന, പാചകവാതക വിലവർദ്ധനവിനെതിരെ കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെറായി ജംഗ്ഷനിൽ ഗ്യാസ് അടുപ്പ് വിറക് അടുപ്പാക്കി പ്രതിഷേധം. മത്സ്യത്തൊഴിലാളി കോൺഗ്രസ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി മുനമ്പം സന്തോഷ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് വി.എസ്‌. സോളിരാജ്, ഡി.സി.സി ജനറൽ സെക്രട്ടറി എം.എം. പ്രമുഖൻ, എ.ഡഗ്ലസ്, സി.ആർ. സുനിൽ, ടി.എൻ. ലവൻ, കെ.കെ.രാജൻ, എൻ.ആർ. ഗിരീശൻ, ഒ.സി. സുരേഷ്, എസ്.എം. അൻവർ, പി.ബി. സുധി, ഹരീഷ് മുനമ്പം, കെ.എഫ്. വിൽസൻ, എം.കെ. പോൾസൺ , രാജേഷ് ചിദംബരൻ, ശരത് ഡിക്‌സൻ എന്നിവർ പ്രസംഗിച്ചു.