കൊച്ചി: രക്ഷിതാക്കൾ നിർമ്മിച്ച ചട്ടക്കൂട്ടിൽ ഒതുങ്ങി നിൽക്കാതെ വിദ്യാർത്ഥികൾ സ്വയംപര്യാപ്തരാവണം എന്ന് ഗോവ ഗവർണർ പി.എസ്.ശ്രീധരൻപിള്ള പറഞ്ഞു. കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവത്തോടനുബന്ധിച്ചു നടക്കുന്ന കൊച്ചി സാഹിത്യോത്സവവും ബാലസർഗോത്സവവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വന്തം അഭിരുചിക്കനുസരിച്ചു ജീവിച്ച വിദ്യാർത്ഥികളാണ് ഭാവിയിൽ ഉന്നതനിലയിൽ എത്തി ചേർന്നിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. മങ്കൊമ്പ് ഗോപാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. കെ.എൽ.മോഹനവർമ്മ, ഫ്രഞ്ച് സാഹിത്യകാരി നാദിൻ ബ്രൻ കോസ്‌മേ, ഈ.എൻ.നന്ദകുമാർ, പി.സോമനാഥൻ, മോഹനൻ നായർ എന്നിവർ സംസാരിച്ചു.