കാലടി:മലയാറ്റൂർ പന്തയ്ക്കൽ വിഷ്ണു ഭഗവതി ക്ഷേത്രത്തിലെ മീനഭരണി മഹോത്സവം ഇന്നും നാളെയും നടക്കും. ഇന്ന് രാവിലെ 5 ന് പള്ളിയുണർത്തൽ വൈകിട്ട് 6.30ന് ദീപാരാധന, 7ന് കലാസന്ധ്യ. രണ്ടാം ദിവസമായ നാളെ രാവിലെ 5ന് പള്ളിയുണർത്തൽ,9 ന് പൊങ്കാല,ഉച്ചയ്ക്ക് 12 ന് മഹാപ്രസാദ ഊട്ട്, വൈകിട്ട് 6 ന് ദീപാരാധന, താലഘോഷയാത്ര, രാത്രി 8 ന് കളമെഴുത്തുംപാട്ടും,9 ന് ബാലെ, രാത്രി 12.30ന് മുടിയേറ്റ് എന്നിവ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.