1
കുമ്പളങ്ങിയിൽ നടന്ന ചതയദിന പ്രാർത്ഥന

പള്ളുരുത്തി: എസ്.എൻ. ഡി. പി യോഗം കുമ്പളങ്ങി സെൻട്രൽ ശാഖയിൽ ചതയദിന പ്രാർത്ഥനയും പ്രഭാഷണവും നടന്നു. കുമാരനാശാൻ സ്മാരക കുടുംബ യൂണിറ്റിന്റെ നേതൃത്വത്തിൽ ഇല്ലിക്കൽ ക്ഷേത്രാങ്കണത്തിൽ നടത്തിയ പരിപാടിയിൽ ശാഖാ പ്രസിഡന്റ് എൻ.എസ്.സുമേഷ് അദ്ധ്യക്ഷത വഹിച്ചു. യൂണിറ്റ് കൺവീനർ സുമ രാജാറാം സ്വാഗതം പറഞ്ഞു. യോഗം ഡയറക്ടർ ബോർഡ് അംഗം സി.കെ.ടെൽഫി ഉദ്ഘാടനംചെയ്തു. യൂണിയൻ വൈസ് പ്രസിഡന്റ് സി.പി. കിഷോർ, ശാഖാ സെക്രട്ടറി പ്രദീപ് മാവുങ്കൽ, ശാഖാ വനിതാസംഘം വൈസ് പ്രസിഡന്റ് ബീന ടെൽഫി, സ്മിത പ്രിയകുമാർ, ശാഖാ വനിതാസംഘം സെക്രട്ടറി സീന ഷിജിൽ എന്നിവർ സംസാരിച്ചു.