ആലുവ: പോപ്പുലർ ഫ്രണ്ട് ഒഫ് ഇന്ത്യയുടെ പരിപാടിയിൽ റെസ്‌ക്യു പരിശീലനം നൽകിയ ആലുവ ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരുടെ നടപടിയിൽ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദി ആലുവ ഫയർഫോഴ്‌സ് ആലുവ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസിന് മുമ്പിൽ പ്രതിഷേധ ധർണ്ണ നടത്തി. ഹിന്ദു ഐക്യവേദി സംസ്ഥാന സമിതി അംഗം അ. ഭ. ബിജു ഉദ്ഘാടനം ചെയ്തു.

താലൂക്ക് വൈസ് പ്രസിഡന്റ്‌ മുരളി കറുകുറ്റി അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ.പി. തൃദീപൻ, ജില്ല സംഘടന സെക്രട്ടറി കെ.എസ്. ശിവദാസൻ, കേരള ക്ഷേത്ര സംരക്ഷണ സമിതി ജില്ലാ സെക്രട്ടറി എൻ. അനിൽകുമാർ, ശശി തുരുത്ത്, വി.ആർ. അനിൽകുമാർ, എം.ജി. ബാബു, അയ്യപ്പൻ കീഴ്മാട്, പി.ഡി. ദാമോദരൻ, തുടങ്ങിയവർ സംസാരിച്ചു.