മൂവാറ്റുപുഴ: അപകടങ്ങൾ തുടർക്കഥയായ മുളവൂർ പള്ളിപ്പടി- കുറ്റികാട്ടുചാലിപ്പടി കനാൽ ബണ്ട് റോഡിലെ മുളവൂർ ഗവ.യു.പി.സ്‌കൂൾ ഗ്രൗണ്ടിന് സമീപമുള്ള കൊടുംവളവിൽ സുരക്ഷാ മിറർ സ്ഥാപിച്ചു. മുളവൂർ പള്ളിപ്പടിയിലുള്ള ന്യൂ കാസ്റ്റിൽ ഫുട്‌ബാൾ ക്ലബ്ബാണ് പുതിയ സുരക്ഷമിറർ സ്ഥാപിച്ചത്.
മുളവൂർ പള്ളിപ്പടി- കുറ്റികാട്ട് ചാലിപ്പടി കനാൽ ബണ്ട് റോഡിൽ നിന്ന് മുളവൂർ ഗവ.യു.പി.സ്‌കൂൾ ഗ്രൗണ്ടിലേയ്ക്ക് കേറുന്ന ഭാഗത്തെ റോഡിലെ കൊടും വളവിൽ അപകടങ്ങൾ നിത്യ സംഭവമായിരുന്നു. റോഡ് ടൈൽ വിരിച്ച് മനോഹരമാക്കിയതോടെ അമിത വേഗതയിൽ എത്തുന്ന വാഹനങ്ങൾ അപകടത്തിൽ പെടുന്നതും പതിവായി. ന്യൂ കാസ്റ്റിൽ ഫുട്‌ബാൾ ക്ലബ്ബ് ഭാരവാഹികൾ ഫുട്‌ബാൾ ടൂർണ്ണമെന്റിൽ നിന്ന് ലഭിച്ച തുക ഉപയോഗിച്ചാണ് സുരക്ഷ മിറർ സ്ഥാപിച്ചത്.