പറവൂർ: വിഷുവിപണി കീഴടക്കാൻ പറവൂർ കൈത്തറി നെയ്ത്ത് സഹകരണസംഘം ചേന്ദാലൂം റെഡിമെയ്ഡ് ഷർട്ടുകൾ പുറത്തിറക്കി. വൈവിദ്ധ്യമാർന്ന നിറങ്ങളിൽ പുറത്തിറക്കുന്ന ഷർട്ടുകൾ 1100, 1200 വിലകളിൽ ലഭ്യമാകും. സംഘത്തിന്റെ എല്ലാ ഷോറൂമുകളിലും ഷർട്ടുകൾ ലഭിക്കും. മന്ത്രി പി. രാജീവ് ഷർട്ടുകളുടെ വിപണനോദ്ഘാടനം നിർവഹിച്ചു. സംഘം പ്രസിഡന്റ് ടി.എസ്. ബേബി അദ്ധ്യക്ഷത വഹിച്ചു. അഡ്വ മുജീബ് റഹ്മാൻ, എം.എം. നാസർ, എം.എസ്. തമ്പി, എം.ബി. പ്രിയദർശിനി എന്നിവർ പങ്കെടുത്തു.