മട്ടാഞ്ചേരി:കൊച്ചിയുടെ പൈതൃകമുറങ്ങുന്ന മട്ടാഞ്ചേരി ബോട്ട് ജെട്ടി നശിക്കുന്നു. സംസ്ഥാനത്തെ ആദ്യത്തെ ബോട്ട് ജെട്ടിയാണ് മട്ടാഞ്ചേരി ബോട്ട് ജെട്ടിയുടെ പ്രവർത്തനം നിശ്ചലമാണ്. കൊവിഡ് ഇളവിന്റെ പശ്ചാത്തലത്തിൽ വിദേശികൾ എത്തിത്തുടങ്ങുമ്പോഴും തത്സ്ഥിതിക്ക് മാറ്റമില്ല. ബോട്ട് ജെട്ടിക്ക് വികസനം നടത്തുവാൻ വേണ്ടി അഞ്ചരകോടി രൂപ ഫണ്ട് രൂപികരിച്ചു. ഇതിൽനിന്നും നിലവിലെ ബോട്ട് ജെട്ടിയുടെ ശോച്യാവസ്ഥ പരിഹരിക്കുവാൻ 97 ലക്ഷം രൂപ പുനർനിർമ്മാണത്തിന് വിനിയോഗിച്ചു.
അഞ്ച് മാസമായി ഈ ബോട്ട് ജെട്ടിയുടെ നിർമ്മാണ പ്രവർത്തനം നിർത്തിവെച്ചിരിക്കുകയാണ്. ബോട്ട് സർവ്വീസ് ഉടൻ ആരംഭിക്കുകയാണെങ്കിൽ വിദേശികൾക്കും സ്വദേശികൾക്കും ഒരു പോലെ ഉപകാരപ്രദമാവും. മട്ടാഞ്ചേരി ബോട്ട് ജെട്ടിയുടെ നിർമ്മാണ പ്രവർത്തനം ഉടൻ നടത്തുകയാണെങ്കിൽ ടൂറിസ്റ്റ് ബോട്ടുകൾ സർവ്വീസ് നടത്തുവാനും വിദേശികൾക്കും അത് ഒരു ഉപകാരപ്രദമായി മാറുമെന്ന് പൊതു പ്രവർത്തകരായ കെ.എ.മുജീബ് റഹ്മാൻ, എ.ജലാൽ എന്നിവർ പറഞ്ഞു. വേനലവധിയിൽ നിരവധി സഞ്ചാരികൾ എത്തുമെന്നാണ് പ്രതീക്ഷ.