mhila

മൂവാറ്റുപുഴ: ജനാധിപത്യ മഹിളാ അസോസിയേഷൻ മൂവാറ്റുപുഴ ഏരിയാ കൺവെൻഷൻ ചേർന്നു. അസോസിയേഷൻ ജില്ലാ സെക്രട്ടറി അഡ്വ.പുഷ്പ ദാസ് ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് ഷാലി ജയിൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം റഷീദ സലീം, ജില്ലാ കമ്മിറ്റി അംഗം ഭവാനി ഉത്തരൻ, സി.പി.എം ഏരിയാ സെക്രട്ടറി കെ. പി .രാമചന്ദ്രൻ ,ഏരിയാ കമ്മിറ്റി അംഗം വി. ആർ. ശാലിനി, മഹിളാ അസോസിയേഷൻ ഏരിയാ സെക്രട്ടറി പി .പി .നിഷ, ജോയിന്റ് സെക്രട്ടറി സ്മിത ദിലീപ് എന്നിവർ സംസാരിച്ചു.