കൊച്ചി: ദക്ഷിണേന്ത്യയിലെ പ്രമുഖ ആർക്കിടെക്ട് കൺസൾട്ടിംഗ് സ്ഥാപനമായ അജിത്ത് അസോസിയേറ്റ്‌സിന്റെ 44-ാം വാർഷികാഘോഷം ഇന്ന് രാവിലെ 11ന് വൈറ്റില ആസാദി കോളേജ് കൂത്തമ്പലത്തിൽ നടക്കും. ഹൈബി ഈഡൻ എം.പി. വാർഷികാഘോഷങ്ങൾ ഉദ്ഘാടനം ചെയ്യും. കെ.ബാബു എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ബിനോയ് വിശ്വം എം.പി., കുമ്മനം രാജശേഖരൻ തുടങ്ങിയവർ പങ്കെടുക്കും. 1978 മുതൽ അജിത് അസോസിയേറ്റ്‌സിൽ പ്രവർത്തിച്ചുവരുന്ന മുഴുവൻ ആർക്കിടെക്ടുമാരെയും ചടങ്ങിൽ ആദരിക്കും.