പറവൂർ: പറവൂർ താലൂക്ക് കാർഷിക ഗ്രാമവികസന ബാങ്ക് ഏർപ്പെടുത്തിയ വിദ്യാഭ്യാസ പുരസ്കാരങ്ങൾ പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ വിതരണം ചെയ്തു. എസ്.എസ്.എൽ.സി, പ്ളസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടയിവർക്കും വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പ്രതിഭകളെയും ചടങ്ങിൽ ആദരിച്ചു. ബാങ്ക് പ്രസിഡന്റ് എ.ഡി. ദിലീപ്കുമാർ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ.വി. പോൾ, പി.എ. രവീന്ദ്രനാഥ്, ടി.എ. നവാസ്, പി.പി. ജോയ്, ഡേവിസ് പനക്കൽ, പി.എ. അൻവർ തുടങ്ങിയവർ സംസാരിച്ചു. മികച്ച കുട്ടികർഷകനായി തിരഞ്ഞെടുക്കപ്പെട്ട എസ്. നിരഞ്ജനെ അനുമോദിച്ചു.