മുവാറ്റുപുഴ: മുവാറ്റുപുഴയുടെ സാമൂഹ്യ സംസ്കാരിക കലാ, കായിക മണ്ഡലത്തിലെ നിറസാന്നിദ്ധ്യവും സാധുജനങ്ങളുടെ സംരക്ഷകനും സി.പി.ഐ അംഗവുമായിരുന്ന ടി. യു. അലിയാർ (സാധു അലിയാർ) ഓർമ്മയായി. കീച്ചേരിപ്പടിയിൽ അനുശോചനാ യോഗം നടന്നു. സി.പി.ഐ മുവാറ്റുപുഴ ടൗൺ ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.എ. നവാസ് അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗവും മുൻ എം.എൽ.എയുമായ ബാബു പോൾ, മുൻ എം.എൽ.എ എൽദോ എബ്രഹാം, മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കെ.എം.അബ്ദുൾ മജീദ്, സി.പി.എം ഏരിയാ കമ്മിറ്റി അംഗം എം.എ.സഹീർ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് മുഹമ്മദ് റഫീക്ക്, സെൻട്രൽ ജുമ അത്ത് കമ്മിറ്റി പ്രസിഡന്റ് പി.എം. അബ്ദുൾ സലാം, മുൻസിപ്പൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ നിസ അഷറഫ് ,കൗൺസിലർമാരായ പി.വി. രാധാകൃഷ്ണൻ , നെജിലാ ഷാജി, ഫൗസിയ അലി, കെ.എം. സുബൈർ, മുൻ പായിപ്രപഞ്ചായത്ത് പ്രസിഡന്റ് പി.എ. ബഷീർ, പി.എ. അസീസ്, പി.കെ.ബാബുരാജ്, വി, കെ. മണി, എം.വി. സുഭാഷ് എന്നിവർ സംസാരിച്ചു.