കൊച്ചി: ഊർജ സംരക്ഷണ സന്ദേശമൊരുക്കി സോളാർ ബസിൽ രാജ്യം ചുറ്റുന്ന ഇന്ത്യയുടെ സോളാർ മാൻ ഡോ. ചേതൻ സിംഗ് സോളങ്കിയുടെ ഊർജ സ്വരാജ് യാത്രയ്ക്ക് നാളെ കുസാറ്റിൽ സ്വീകരണം നൽകും. ഉച്ചയ്ക്ക് 2.30ന് 'ഊർജ്ജവും, കാലാവസ്ഥാ വ്യതിയാനവും ഞാനും' എന്ന വിഷയത്തിൽ സോളങ്കി സംസാരിക്കും. ഫിസിക്‌സ് വകുപ്പ് ഓഡിറ്റോറിയത്തിൽ വൈസ് ചാൻസലർ ഡോ.കെ.എൻ.മധുസൂദനൻ പരിപാടി ഉദ്ഘാടനം ചെയ്യും. കുസാറ്റ് സെന്റർ ഫോർ എക്‌സലൻസ് ഇൻ അഡ്വാൻസ്ഡ് മെറ്റീരിയലും ഫിസിക്‌സ് വകുപ്പും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.