
ആലുവ: എം.എസ്.എഫ് ആലുവ നിയോജക മണ്ഡലം കൺവെൻഷൻ മുസ്ലിംലീഗ് മണ്ഡലം പ്രസിഡന്റ് എം.കെ.എ. ലത്തീഫ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് മിദ്‌ലാജ് സലിം അദ്ധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി പി.എ. താഹിർ മുഖ്യപ്രഭാഷണം നടത്തി. പി.എ. ജവാദ് വിഷവതരണം നടത്തി. ജില്ലാ നേതാക്കളായ ബാദുഷ എറണാകുളം, നവാസ് കുഴിവേലിപടി, ആഖിബ്,ഹരിത ജില്ലാ പ്രസിഡന്റ് ഫർഹത്ത് സലീം, മാലിക്ക് ദിനാർ, മുഹമ്മദ് ഷമീം, അമൽ റാസിക്ക്,അസ്ഹർ വള്ളൂരാൻ,നിസാം എടത്തല, സജീർ ചെങ്ങമനാട്, ജിന്നാസ് കുന്നത്തേരി, സുഫീർ ഹുസൈൻ, സൈതുമുഹമ്മദ്, പി.എ, മെഹ്ബൂബ്, സലീം എടയപ്പുറം, ബഷീർ ആലുവ സാനിഫ് അലി, ജനറൽ സെക്രട്ടറി ഹൈദർ സാലിം എന്നിവർ സംസാരിച്ചു.