പറവൂർ: വടക്കേക്കര പാല്യത്തുരുത്ത് ശ്രീനാരായണ സേവികാ ആശ്രമത്തിന്റെ 27-ാമത് പ്രതിഷ്ഠാദിനാഘോഷം ഇന്ന് (03-04) നടക്കും. പുലർച്ചെ അഞ്ചിന് ഗുരുപൂജ, ഹോമം, അർച്ചന, രാവിലെ പത്തിന് പ്രതിഷ്ഠാദിന സമ്മേളനം കെ.കെ. അനിരുദ്ധൻ തന്ത്രി ഉദ്ഘാടനം ചെയ്യും. വി.എസ്.പി.എം ട്രസ്റ്റ് പ്രസിഡന്റ് അ‌ഡ്വ. നാണുതമ്പി അദ്ധ്യക്ഷത വഹിക്കും. സി.ജി. തമ്പി ചേലക്കാട്ട് മുഖ്യപ്രഭാഷണം നടത്തും. വി.ഡി. സുനിൽകുമാർ, എം.വി. രമേശൻ, സ്വാമിനി കൃഷ്ണമയി രാധാദേവി, കൃഷ്ണമണി, മായാദേവി, എം.ആർ. ആനന്ദൻ, ടി.എൻ. മോഹനൻ, കെ.എസ്. വേണു, കെ.എസ്. വിദ്യാധരൻ എന്നിവർ സംസാരിക്കും. വൈകിട്ട് ആറരയ്ക്ക് ദീപക്കാഴ്ചയോടെ സമാപിക്കും.