ആലുവ: എസ്.എൻ.ഡി.പി യോഗം മുപ്പത്തടം ശാഖ വക സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ തിരുവുത്സവാഘോഷം ഏപ്രിൽ ആറ് മുതൽ 11 വരെ വിവിധ പരിപാടികളോടെ നടക്കും. ആറിന് രാവിലെ 8.04നും 9.40നും മദ്ധ്യേ ക്ഷേത്രം തന്ത്രി രാജേഷ് തൃക്കൊടിയേറ്റും. ഉത്സവ ദിവസങ്ങളിൽ പ്രത്യേക പൂജകൾക്ക് പുറമെ കുടുംബ യൂണിറ്റുകൾ അവതരിപ്പിക്കുന്ന കലാപരിപാടികൾ, നാരായണീയം, ഷഷ്ഠി, ഗാനമേള, കാവടി, പ്രസാദഊട്ട്, പള്ളിവേട്ട, ചാക്യാർകൂത്ത്, ആറാട്ട് എന്നിവ നടക്കും.