മൂവാറ്റുപുഴ: വാളകം മൂത്തേടത്ത് കാവ് ഭദ്രകാളി ക്ഷേത്രത്തിലെ ഉത്സവം ഇന്ന് തുടങ്ങും. ഇന്ന് പള്ളിയുണർത്തൽ, നിർമ്മാല്യ ദർശനം, അഭിഷേകം, ഗണപതിഹോമം, ഉഷപൂജ, കലശപൂജ, കലശാഭിഷേകം, ഉച്ചപൂജ വൈകിട്ട് ദീപാരാധന, കളമെഴുത്തുംപാട്ടും, തിരുവാതിര കളി, ചാക്യാർകൂത്ത് എന്നിവ നടക്കും. നാളെ പള്ളിയുണർത്തൽ, നിർമ്മാല്യ ദർശനം, അഭിഷേകം, ഗണപതിഹോമം, ഉഷപൂജ, ശീവേലി, പറവയ്പ്പ്, പൊങ്കാല നിവേദ്യം, മഹാപ്രസാദ ഊട്ട് എന്നിവ നടക്കും.