നെടുമ്പാശേരി: ചെങ്ങമനാട് പൊയ്ക്കാട്ടുശേരി മാങ്ങാമ്പിള്ളി തേവർനട ശ്രീ മഹാവിഷ്ണു ക്ഷേത്രം പ്രതിഷ്ഠാദിന മഹോത്സവവും ദ്രവ്യകലശവും ഇന്ന് മുതൽ ഏഴ് വരെ വിവിധ പരിപാടികളോടെ നടക്കുമെന്ന് ഉത്സവാഘോഷ കമ്മിറ്റി കൺവീനർ എം.ജി. സത്യൻ അറിയിച്ചു. ക്ഷേത്രം തന്ത്രി അണിമംഗലം നാരായണൻ നമ്പൂതിരിപ്പാട്, മേൽശാന്തി പനങ്ങാട്ടുംപിള്ളി മന ശങ്കരൻ നമ്പൂതിരിപ്പാട് എന്നിവർ ചടങ്ങുകൾക്ക് മുഖ്യകാർമ്മികത്വം വഹിക്കും. ഇന്ന് വൈകിട്ട് ഏഴിന് സാമൂഹ്യാരാധന, 7.30ന് അത്താഴപൂജയ്ക്ക് ശേഷം പ്രസാദ ഊട്ട്, നാളെ വൈകിട്ട് ഏഴിന് നാടൻപാട്ടുകൾ, ഏപ്രിൽ അഞ്ചിന് വൈകിട്ട് ഏഴിന് ഗാനസന്ധ്യ, ഏപ്രിൽ ആറിന് വൈകിട്ട് ഏഴിന് തിരുവാതിരകളി എന്നിവ നടക്കും.