പറവൂർ: സംസ്ഥാനത്തെ നഗരസഭതലത്തിൽ 2021 -22 വർഷത്തെ പദ്ധതി തുക വിനിയോഗത്തിൽ പറവൂർ നഗരസഭയ്ക്ക് പന്ത്രണ്ടാംസ്ഥാനം ലഭിച്ചു. പ്ളാൻഫണ്ട് ജനറൽ, എസ്.ടി.പി, ടി.എസ്.പി, സി.എഫ്.സി ബേയ്സിക്ക് ആൻഡ് ടൈഡ് ഗ്രാന്റുകളുമടക്കം ലഭ്യമായ ഫണ്ടിന്റെ 98.44 ശതമാനം വിനിയോഗിച്ചു. കൊവിഡ് സാഹചര്യത്തിലും ഫണ്ട് കാര്യക്ഷമമായി വിനിയോഗിക്കാൻ കഴിഞ്ഞത് ചരിത്രനേട്ടമാണെന്ന് ചെയർപേഴ്സൺ വി.എ. പ്രഭാവതി പറഞ്ഞു.