പെരുമ്പാവൂർ: കീഴില്ലം സർവീസ് സഹകരണ ബാങ്ക് ഐ.എസ്.ഒ സർട്ടിഫൈഡ് ബാങ്കാകുന്നതിന്റെയും വിവിധ ജനക്ഷേമ പദ്ധതികളുടെയും ഉദ്ഘാടനം രായമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.പി. അജയകുമാർ നിർവ്വഹിച്ചു .
ബാങ്ക് പ്രസിഡന്റ് ആർ.എം. രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ഫാമിംഗ് കോർപ്പറേഷൻ മുൻ ചെയർമാൻ കെ.കെ. അഷ്റഫ്, മുൻ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജപ്പൻ എസ്. തെയ്യാരത്ത്, അനൂപ് ശങ്കർ, എം.ജെ. ജേക്കബ്, പി.കെ. രാജീവൻ, റോജി ജോർജ്ജ്, പി.കെ. ദിലീപ് കുമാർ, ജിജി രാജൻ, ശരണ്യ സുനിൽ, ശോഭാ വിക്രമൻ കൃഷി അസിസ്റ്റന്റ് കെ.എം. റഷീദ്, സെക്രട്ടറി രവി എസ്. നായർ തുടങ്ങിയവർ പങ്കെടുത്തു.
ബാങ്ക് അംഗങ്ങളായ 15 പേർക്ക് ചികിത്സാ സഹായ സമാശ്വാസ ഫണ്ട് ചടങ്ങിൽ വിതരണം ചെയ്തു. ബാങ്ക് ആരംഭിച്ച മെഡിക്കൽ ഇൻഷുറൻസിന്റെയും ഖാദി വിപണന മേളയുടെയും ഉദ്ഘാടനവും ഇതോടനുബന്ധിച്ച് നടന്നു. കാർഷിക വിജ്ഞാപന അവാർഡ് നേടിയ മലമുറി മേഖലാ കർഷക സമിതി അംഗങ്ങളെ ചടങ്ങിൽ ആദരിച്ചു.