wardil-oru-thodu

ആലങ്ങാട്: ബ്ലോക്ക് പഞ്ചായത്തിനു കീഴിലെ ജലസ്രോതസുകൾ വീണ്ടെടുക്കുന്നതിനുള്ള 'ഒരു വാർഡിൽ ഒരു തോട്' പദ്ധതിക്കു തുടക്കമായി. ആലങ്ങാട്, കരുമാല്ലൂർ പഞ്ചായത്തുകളിലെ മുഴുവൻ വാർഡുകളിലും, കടുങ്ങല്ലൂർ പഞ്ചായത്തിലെ അഞ്ച് വാർഡുകളിലും വരാപ്പുഴ പഞ്ചായത്തിലെ മൂന്ന് വാർഡുകളിലുമാണ് ശുചീകരണം ആരംഭിച്ചത്. തോടുകളിൽ അടിഞ്ഞുകൂടിയിരിക്കുന്ന പായലും ചെളിയും നീക്കം ചെയ്യുകയും നീരൊഴുക്കും വെള്ളം ഉൾക്കൊള്ളാവുന്ന ശേഷി വർദ്ധിപ്പിക്കുകയുമാണ് ലക്ഷ്യം. ആലങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് പി.എം. മനാഫ്, കരുമാല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീലത ലാലു, കടുങ്ങല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മുട്ടത്തിൽ, വരാപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുറാണി ജോസഫ് എന്നിവർ അതത് പഞ്ചായത്തുകളിൽ പദ്ധതി ഉദ്ഘാടനം ചെയ്തു. തൊഴിലുറപ്പ് തൊഴിലാളികൾ, ജനപ്രതിനിധികൾ, പാടശേഖര സമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കാളികളായി.