1
സി.പി.എം കുമ്പളങ്ങി സൗത്ത് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പി.ബി. ചന്ദ്രബാബു അനുസ്മരണസമ്മേളനം ജില്ലാ സെക്രട്ടറി സി.എൻ.മോഹനൻ ഉദ്ഘാടനം ചെയ്യുന്നു

പള്ളുരുത്തി: സി.പി.എം കുമ്പളങ്ങി സൗത്ത് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പി.ബി. ചന്ദ്രബാബു അഞ്ചാമത് അനുസ്മരണ ദിനാചരണം നടത്തി. സ്മൃതി ണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. പി.എ. പീറ്റർ പതാക ഉയർത്തി. വൈകിട്ട് പഴങ്ങാട് കവലയിൽനിന്ന് പ്രകടനം ആരംഭിച്ച് എസ്.എൻ.ഡി.പി പരിസരത്ത് പൊതുസമ്മേളനം ചേർന്നു. ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ ഉദ്ഘാടനം ചെയ്തു. സജീവ് ആന്റണി അദ്ധ്യക്ഷനായി. പി.എ. പീറ്റർ, കെ.കെ. സുരേഷ്ബാബു, ജെയ്സൻ ടി. ജോസ്, എൻ.ടി. സുനിൽ, എൻ.എസ്. സുനീഷ് തുടങ്ങിയവർ സംസാരിച്ചു.