chirammel

കൊച്ചി: ആതുര സേവനരംഗത്തെ മികച്ച പ്രവർത്തനത്തിനുള്ള എം. സുകുമാരപിള്ള ഫൗണ്ടേഷന്റെ പുരസ്കാരം കിഡ്നി ഫെഡറേഷൻ ഒഫ് ഇന്ത്യ ചെയർമാൻ ഫാ. ഡേവിസ് ചിറമ്മേലിനും സാമൂഹ്യ പ്രവർത്തകനുള്ള പുരസ്കാരം തെരുവോരം മുരുകനും സമ്മാനിക്കുമെന്ന് ഫൗണ്ടേഷൻ സെക്രട്ടറി എസ്. ബാബുക്കുട്ടി അറിയിച്ചു. യഥാക്രമം ഒരുലക്ഷം രൂപ, 25,000 രൂപ വീതവും പ്രശസ്തിപത്രവും ഉൾപ്പെടുന്ന പുരസ്കാരം ഈ മാസം 7ന് എറണാകുളം കച്ചേരിപ്പടി ആശിർഭവനിൽ നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, മാത്യു ടി.തോമസ് എം.എൽ.എ, ആർ. ചന്ദ്രശേഖരൻ, കെ.പി. രാജേന്ദ്രൻ എന്നിവർ ചേർന്ന് വിതരണം ചെയ്യും.