
മൂവാറ്റുപുഴ: എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയൻ പായിപ്ര വില്ലേജ് കൺവെൻഷൻ യൂണിയൻ ജില്ലാ ജോയിന്റ് സെക്രട്ടറി ആർ .എം. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. വില്ലേജ് സെക്രട്ടറി എം .എ. നൗഷാദ് അദ്ധ്യക്ഷത വഹിച്ചു. കൺവെൻഷനിൽ യൂണിയൻ ഏരിയാ സെക്രട്ടറി സജി ജോർജ്, സി.പി.എം ലോക്കൽ സെക്രട്ടറി ആർ. സുകുമാരൻ, ഏരിയാ എക്സിക്യൂട്ടീവ് അംഗം മറിയംബീവി നാസർ, ഏരിയാ കമ്മിറ്റി അംഗങ്ങളായ വി .എച്ച് .ഷെഫീക്ക്, അശ്വതി ശ്രീജിത്ത്, പഞ്ചായത്ത് അംഗങ്ങളായ എ. റ്റി. സുരേന്ദ്രൻ, ജയശ്രീ ശ്രീധരൻ എന്നിവർ സംസാരിച്ചു ഭാരവാഹികളായി ജയശ്രീ ശ്രീധരൻ (പ്രസിഡന്റ് ), എ. ടി. സുരേന്ദ്രൻ, കെ ഇ ഷിഹാബ് (വൈസ് പ്രസിഡന്റുമാർ) ,എം .എ .നൗഷാദ് (സെക്രട്ടറി) ,അശ്വതി ശ്രീജിത്ത്, റെജീന ഷിഹാബ് (ജോയിന്റ് സെക്രട്ടറിമാർ )എന്നിവരെ തിരഞ്ഞെടുത്തു.