കുറുപ്പംപടി: വിലക്കയറ്റം പിടിച്ചുനിറുത്തുന്നതിനും സാധാരണക്കാർക്ക് ലാഭത്തിൽ ആവശ്യസാധനങ്ങൾ വാങ്ങുന്നതിനും സഹകരണ കൺസ്യൂമർ ഫെഡറേഷൻ മുഖേന മുഴുവൻ സഹകരണ സ്ഥാപനങ്ങളിലും അടിയന്തരമായി വിപണികൾ ആരംഭിക്കുവാനുള്ള നടപടി സ്വീകരിക്കണമെന്ന് കുന്നത്തുനാട് സർക്കിൾ സഹകരണ സമിതിഅംഗം പി.പി. അവറാച്ചൻ ആവശ്യപ്പെട്ടു. എല്ലാ സഹകരണ സ്ഥാപനങ്ങളും പലവ്യഞ്ജന സാധനങ്ങൾക്ക് പണംമുൻകൂർ നൽകിയാണ് വിപണികൾ തുടങ്ങുന്നത്. ഇത്തവണ നേരത്തെ സഹകരണചന്തകൾ തുടങ്ങുന്നതിന് നടപടി കൈക്കൊള്ളണം.