കുറുപ്പംപടി : രായമംഗലം ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ കണിച്ചുകുളം നവീകരണം ആരംഭിച്ചു.14-ാം വാർഡിൽ പായലും പുല്ലും നിറഞ്ഞു കിടന്നിരുന്ന കണിച്ചുകുളം വൃത്തിയാക്കി ഇടിഞ്ഞു കിടക്കുന്ന വശം കരിങ്കൽ കെട്ടുന്ന ജോലി പഞ്ചായത്ത് പ്രസിഡന്റ് എൻ.പി. അജയകുമാർ ഉദ്ഘാടനം ചെയ്തു.13-ാം വാർഡ് അംഗം ജോയ് പൂണേലി അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ പെടുത്തി 4 ലക്ഷത്തി പതിനയ്യായിരം രൂപ ഉപയോഗിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. വാർഡ് അംഗം ടിൻസി ബാബു പങ്കെടുത്തു.