മൂവാറ്റുപുഴ: പണം വച്ച് ചീട്ടുകളിച്ച ഏഴ് പേരെ മൂവാറ്റുപുഴ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് മൂന്നു ലക്ഷത്തോളം രൂപ പിടിച്ചെടുത്തു. മൂവാറ്റുപുഴ കിഴക്കേക്കര മണിയംകുളം കാഞ്ഞിരത്താംതടത്തിൽ സന്തോഷ് (40), ആവോലിക്കരയിൽ ചെരണയിൽ ജോൺസൺ (58), ആവോലി വള്ളിക്കട കുട്ടങ്ങൽ മജു (38), തൊടുപുഴ കാരിക്കോട് ചൂടതട്ടുങ്കൽ കാസിം (40), വണ്ണപ്പുറം ടെമ്പിൾ പോയിന്റ് വെളിയത്തുപറമ്പിൽ അജി (50), മാറാടി മണ്ണത്തൂർകവല കായനാട് പ്രമോദ് (41), മണ്ണത്തൂർ കവല തങ്കഞ്ചേരിയിൽ പ്രദീപ് (47) എന്നിവരാണ് അറസ്റ്റിലായത്. മുവാറ്റുപുഴ വജ്ര ഓഡിറ്റോറിയത്തിന്റെ താഴത്തെ നിലയിലായിരുന്നു ചീട്ടുകളി. ഇൻസ്പെക്ടർ എം.കെ.സജീവ്, എസ്.ഐ എൽദോ കുര്യാക്കോസ്, എ.എസ്.ഐ മാരായ ജയകുമാർ, സുരേഷ്, എസ്.സി.പി.ഒ സി.ആർ.സുരേഷ്, സി.പി.ഒ മാരായ ബിബിൽ മോഹൻ, സലിം.പി.ഹസ്സൻ, സനൽ.വി.കുമാർ എന്നിവരാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്.