മൂവാറ്റുപുഴ:ആയവന എസ്.എൻ.യു.പി. സ്കൂളിൽ സ്കോളർഷിപ്പ് ജേതാക്കളെയും കൊയ്ത്തുത്സവത്തിൽ നൃത്തം അവതരിപ്പിച്ച് താരങ്ങളായി മാറിയ വിദ്യാർത്ഥികളെയും അനുമോദിച്ചു . യോഗത്തിൽ ആയവന എസ്. എൻ.ഡി. പി.ശാഖ പ്രസിഡന്റ് റ്റി. പി. വിദ്യാസാഗർ അദ്ധ്യക്ഷത വഹിച്ചു. മുവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേഴ്‌സി ജോർജ് യോഗം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം ജയിംസ് എൻ. ജോഷി, പി. റ്റി. എ. പ്രസിഡന്റ് ബേബി വർഗീസ്, മുവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് അംഗം ഷിവാഗോ തോമസ് എന്നിവർ സംസാരിച്ചു. നാടിന്റെ ആഘോഷമായി മാറിയ കൊയ്ത്തുത്സവത്തിൽ ഡാൻസ് അവതരിപ്പിച്ചു താരങ്ങളായി മാറിയ 31 വിദ്യാർത്ഥികളെയാണ് ആദരിച്ചത്. ജില്ലയിലെ മികച്ച കൃഷി അസിസ്റ്റന്റായി തിരഞ്ഞെടുത്ത റ്റി.എം. സുഹറയെയും ചടങ്ങിൽ ആദരിച്ചു.