mona
എം എസ് ഗിരീഷ് കുമാർ അനുസ്മരണ സമ്മേളനം ജില്ലാ സഹകരണബാങ്ക് മുൻ പ്രസിഡന്റ് അഡ്വ.എം എം മോനായി ഉദ്ഘാടനം ചെയ്യുന്നു

അങ്കമാലി: നഗരസഭ മുൻ വൈസ് ചെയർമാനും അങ്കമാലി സഹകരണബാങ്ക് പ്രസിഡന്റുമായിരുന്ന എം.എസ്. ഗിരീഷ്‌കുമാറിന്റെ ഒന്നാം ചരമവാർഷിക ദിനത്തോടനുബന്ധിച്ച് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ നായത്തോട് സ്കൂൾ ജംഗ്ഷനിൽ അനുസ്മരണ സമ്മേളനവും ആശാവർക്കർമാരെ ആദരിക്കലും സംഘടിപ്പിച്ചു. അനുസ്മരണസമ്മേളനം മുൻ ജില്ലാ സഹകരണബാങ്ക് പ്രസിഡന്റ് അഡ്വ.എം.എം. മോനായി ഉദ്ഘാടനം ചെയ്തു. സഹകരണബാങ്ക് പ്രസിസന്റ് ടി.ജി. ബേബി അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ചെയർമാൻ റെജി മാത്യു അനുസ്മരണ പ്രഭാഷണം നടത്തി. മുൻമന്ത്രി അഡ്വ. ജോസ് തെറ്റയിൽ ആശാ വർക്കർമാരെ മെമന്റോ നൽകി ആദരിച്ചു. നഗരസഭ പ്രതിപക്ഷനേതാവ് ടി.വൈ. ഏല്യാസ്, നഗരസഭ മുൻ ചെയർമാൻമാരായ അഡ്വ. ഷിയോ പോൾ, ബെന്നി മൂഞ്ഞേലി, കെ.കുട്ടപ്പൻ, ബാങ്ക് ഡയറക്ടർ ബോർഡ് അംഗങ്ങളായ ബിജു പൗലോസ്, ജോസ്‌മോൻ പള്ളിപ്പാട്ട്, കൗൺസിലർ മാർട്ടിൻ ബി. മുണ്ടാടൻ, സഹകരണബാങ്ക് സെക്രട്ടറി സീന തോമസ് തുടങ്ങിയവർ സംസാരിച്ചു.