അങ്കമാലി: തുറവൂർ ഗ്രാമപഞ്ചായത്ത് ഹരിതഗ്രാമം പദ്ധതികൾക്ക് തുടക്കമായി. ബയോ പോർട്ടിന്റെ പഞ്ചായത്തുതല വിതരണ ഉദ്ഘാടനം പ്രസിഡന്റ് ജിനി രാജീവ് നിർവഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.പി. മാർട്ടിൻ അദ്ധ്യക്ഷത വഹിച്ചു. പദ്ധതിയുടെ ഭാഗമായി 300 കുടുംബങ്ങൾക്ക് ബയോപോർട്ട്, 500 ബക്കറ്റ് കമ്പോസ്റ്റ്, 1000 ഫലവ്യക്ഷത്തൈകൾ, 500 കുടുംബങ്ങൾക്ക് വാഴവിത്ത്, 50 കുടുംബങ്ങൾക്ക് ബയോഗ്യാസ് എന്നിവ വിതരണം ചെയ്യും. ജെസി ജോയി, സീന ജിജോ, എം.എം പരമേശ്വരൻ, വി.വി. രഞ്ജിത്ത്, സാലി വിൽസൺ, ഷിൻസി തങ്കച്ചൻ, എം.എസ്. ശ്രീകാന്ത്, കെ.വി. സന്തോഷ് പണിക്കർ, റെജികുമാർ, ഷിജോ ജോസ്, ലാലി മാർട്ടിൻ എന്നിവർ പ്രസംഗിച്ചു.