അങ്കമാലി: ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ എറണാകുളം ജില്ലാ സമ്മേളനം എം.എൽ.എമാരായ റോജി എം. ജോൺ,​ അൻവർ സാദത്ത് എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വി.വി. ബേബി അദ്ധ്യക്ഷത വഹിച്ചു. സമ്മേളനത്തിന് മുന്നോടിയായി സ്വാഗതസംഘം ചെയർമാൻ കെ.ഡി റോയി സമ്മേളനഗരിയിൽ പതാക ഉയർത്തി.

സംസ്ഥാന പ്രസിഡന്റ് ജോണി നെല്ലൂർ മുഖ്യപ്രഭാഷണം നടത്തി. ഭക്ഷ്യ സുരക്ഷാ നിയമം അനുസരിച്ച് ലൈസൻസിന് വേതന പാക്കേജ് പുനക്രമീകരിക്കുക, സെയിൽസ്മാന് വേതനം നൽകുക, ക്ഷേമനിധി ആനുകൂല്യങ്ങൾ നൽകുക. ഒരു വർഷമായി മുടക്കി കിടക്കുന്ന ഭക്ഷ്യ കിറ്റുകളുടെ കമ്മിഷൻ നൽകുക എന്നീ ആവശ്യങ്ങൾ സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന ജനറൽസെക്രട്ടറി ടി. മുഹമ്മദാലി,സംസ്ഥാന സെക്രട്ടറിമാരായ ബി.ഉണ്ണികൃഷ്ണപിള്ള, നൗഷാദ് പറക്കാടൻ,​ സ്വാഗത സംഘം കൺവീനർ സെബാസ്റ്റ്യൻ മാടൻ, ജില്ല വൈസ് പ്രസിഡന്റുമാരായ മാജോ മാത്യു, എസ്. പോൾ, ജില്ല സെക്രട്ടറി യു.എൻ. ഗിരിജൻ, ജില്ല ട്രഷറർ എ.ബി. സുരേഷ്, ജോയിന്റ് സെക്രട്ടറി എൻ.ബി. രാജീവ്, താലൂക്ക് പ്രസിഡന്റുമാരായ കെ.സി. ജോസ്,ജോസ് നെല്ലൂർ,ഷാജി നെടുംതോട്, കെ.എസ്. പൗലോസ്, കെ.കെ. ഇസഹാക്ക്, ആർ.എസ്. അഷറഫ് എന്നിവർ പ്രസംഗിച്ചു.