
അങ്കമാലി: അന്യായമായ പെട്രോൾ ഡീസൽ വില വർദ്ധനവിനെതിരെ ലോക്കൽ കേന്ദ്രങ്ങളിൽ സി.പി.എം ആഹ്വാനം ചെയ്ത പ്രതിഷേധ ധർണ്ണ കറുകുറ്റിയിൽ സി.പി.എം അങ്കമാലി ഏരിയാ സെക്രട്ടറി അഡ്വ.കെ.കെ. ഷിബു ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി കെ.കെ. ഗോപി അദ്ധ്യക്ഷത വഹിച്ചു. കെ.പി. റെജിഷ്,പി.വി. ടോമി,കെ.പി. അനീഷ് , കെ.ആർ. ബാബു .എന്നിവർ സംസാരിച്ചു . അങ്കമാലിയിൽ ഏരിയാ കമ്മിറ്റി അംഗം സച്ചിൻ കുരിയാക്കോസ് ഉദ്ഘാടനം ചെയ്തു. കെ.ഐ. കുരിയാക്കോസ് അദ്ധ്യക്ഷത വഹിച്ചു.