പറവൂർ: കെടാമംഗലം പപ്പുക്കുട്ടി മെമ്മോറിയൽ ലൈബ്രറിയുടെ ഒരുവർഷം നീണ്ടുനിൽക്കുന്ന പ്ളാറ്റിനം ജൂബിലി ആഘോഷങ്ങൾ തുടങ്ങി. സമ്മേളനം പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു. എസ്. ശർമ്മ അദ്ധ്യക്ഷത വഹിച്ചു. ഏഴിക്കര പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി. വിൻസന്റ് ലോഗോ പ്രകാശനം ചെയ്തു. സംസ്ഥാന ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡോ. കെ.വി. കുഞ്ഞികൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. ടി.വി. നിഥിൻ, കെ.എൻ. വിനോദ്, ലൈബ്രറി പ്രസിഡന്റ് പി.പി. സുകുമാരൻ, സെക്രട്ടറി വി.എസ്. അനിൽകുമാർ എന്നിവർ സംസാരിച്ചു.