കുറുപ്പംപടി: കൺസ്യൂമർ ഫെഡറേഷൻ മുഖേന മുഴുവൻ സഹകരണ സ്ഥാപനങ്ങളിലൂടെയുള്ള വിപണികൾ ആരംഭിക്കുവാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് സഹകരണ കൺസ്യൂമർ ഫെഡറേഷനോട് കുന്നത്തുനാട് സർക്കിൾ സഹകരണ സമിതി അംഗം പി.പി. അവറാച്ചൻ ആവശ്യപ്പെട്ടു.
കാെവിഡ് വ്യാപനം കാരണം കഴിഞ്ഞ വർഷങ്ങളിൽ സഹകരണ സ്ഥാപനങ്ങളിൽ വിപണികൾ പ്രവർത്തിക്കാനായില്ല. പൊതു മാർക്കറ്റിലെ വിലനിലവാരം പിടിച്ചു നിർത്തുവാൻ ഈ വിപണികൾ വളരെയെറെ സഹായിക്കുന്നതാണ്. മുഴുവൻ സഹകരണ സ്ഥാപനങ്ങളിലും സഹകരണ വിപണികൾ തുടങ്ങുവാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.