മൂവാറ്റുപുഴ: കുടിവെള്ള കമ്പനി ഔട്ട്‌ലൈറ്റിൽ കയറി ജീവനക്കാരനെ മർദ്ദിച്ചവശനാക്കി പണവും കുടിവെള്ളവും കവർന്നു. പള്ളിച്ചിറങ്ങരയിൽ പ്രവർത്തിക്കുന്ന സർക്കാർ കുടിവെള്ളകമ്പനിയായ 'ഹില്ലി അക്വാ 'യുടെ ഔട്ട്‌ലൈറ്റിൽ ഇന്നലെ പുലർച്ചെയായിരുന്നു സംഭവം. ബൈക്കിൽ എത്തിയ മൂന്നംഗസംഘം അകത്തു കയറി ജീവനക്കാരനായ സൈയ്തുലിനെ മർദ്ദിച്ച് അവശനാക്കിയശേഷം മേശയിൽ ഉണ്ടായിരുന്ന 8220രൂപയും കുപ്പിവെള്ളവുമായി കടക്കുകയായിരുന്നു. പൊലീസിൽ പരാതി കൊടുത്തതായി ഔട്ട്‌ലൈറ്റ് ഉടമ ഡൊമിനിക് ജോൺ പറഞ്ഞു.