school

മുവാറ്റുപുഴ: മേക്കടമ്പ് ഗവ. എൽ.പി സ്കൂളിന്റെ അറുപത്തിയേഴാം വാർഷികാഘോഷം തരംഗ് 2021-22 വാളകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോളി മോൻ ചുണ്ടയിൽ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ദിശ ബേസിൽ അദ്ധ്യക്ഷത വഹിച്ചു.

ജില്ല പഞ്ചായത്ത് അംഗം ഷാന്റി എബ്രഹാം മുഖ്യപ്രഭാഷണം നടത്തി. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലിസി എൽദോസ് പഠന മികവിനുള്ള പുരസ്കാര വിതരണം ചെയ്തു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ റെജി പി .കെ കുട്ടികൾക്ക് സമ്മാനദാനം നിർവഹിച്ചു.

എ.ഇ.ഒ ഇൻ ചാർജ് ഡി. ഉല്ലാസ് വിജയികളെ അനുമോദിച്ചു. അദ്ധ്യാപക അവാർഡ് ജേതാവ് കെ.എം. നൗഫലിനെ ചടങ്ങിൽ ആദരിച്ചു. 42 വർഷക്കാലം സ്കൂളിലെ കുട്ടികൾക്ക് അന്നമൂട്ടിയ സാറാ മത്തായിക്ക് പൂർവ വിദ്യാർത്ഥി സംഘടന പ്രസിഡന്റ് പി.വി.ഐസക് സ്നേഹാദരം സമർപ്പണം നടത്തി .

വാളകം ഗ്രാമപഞ്ചായത്ത് അംഗം ബിനോ കെ. ചെറിയാൻ, മുൻ പ്രധാന അദ്ധ്യാപിക നബിസ,മേക്കടമ്പ് പബ്ലിക് ലൈബ്രറി സെക്രട്ടറി എം.എ. എൽദോസ്, പി.ടി.എ പ്രസിഡന്റ് പി.എൻ. ഉണ്ണികൃഷ്ണൻ, എസ്.എം.സി ചെയർമാൻ വിമൽ കുമാർ, പി .ടി .എ വൈസ് പ്രസിഡന്റ് ശ്യാം കെ .സി, എം .പി.ടി.എ ചെയർ പേഴ്സൺ ജിൻസി ജിബി. അദ്ധ്യാപിക അമൃത എം .രാജൻ. സ്കൂൾ ലീഡർ എൽദോ ജോമോൻ, ഹെഡ്മിസ്ട്രസ് സുനിത എം.എൽ, സീനിയർ അദ്ധ്യാപിക കരോളിൻ വർഗീസ്, സ്റ്റാഫ് സെക്രട്ടറി അശ്വതി എം.ടി എന്നിവർ പങ്കെടുത്തു. തുടർന്ന് വിദ്യാർത്ഥികളുടെ കലാപരിപാടി അരങ്ങേറി