ba

കുറുപ്പംപടി : കൂവപ്പടി ബ്ലോക്ക് പഞ്ചായത്തിന്റെ 2020-21 പദ്ധതിയിൽ എസ്.സി ഫണ്ടിലുൾപ്പെടുത്തി രായമംഗലം ഗ്രാമ പഞ്ചായത്ത് ആറാം വാർഡിൽ നെല്ലിമോളത്ത് പണിപൂർത്തിയായ എസ്.സി സാംസ്കാരിക നിലയത്തിന്റെ ഉദ്ഘാടനം ബ്ലോക്ക് പ്രസിഡന്റ് ബേസിൽ പോൾ നിർവ്വഹിച്ചു. രായമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.പി. അജയകുമാർ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് ഡിവിഷൻ അംഗങ്ങളായ ബീന ഗോപിനാഥ് , മാത്യു ജോസ് തരകൻ, ബ്ലോക്ക് വൈസ് പ്രസിഡന്റ് മോളി തോമസ്, ആർ.എം. രാമചന്ദ്രൻ , ജോയ് പൂണേലിൽ, അമ്പിക മുരളീധരൻ , സി.ജെ.ബാബു, , ഡെയ്സി ജെയിംസ്, ഷോജ റോയ്, ടിൻസി ബാബു എന്നിവർ പങ്കെടുത്തു.