മൂവാറ്റുപുഴ: കളഞ്ഞു കിട്ടിയ മാല പൊലീസ് സ്റ്റേഷനിൽ തിരിച്ചു നൽകി യുവാവ് മാതൃകയായി. നിർമ്മല കോളേജിന് സമീപത്ത് താമസിക്കുന്ന നീലനാൽ വീട്ടിൽ അബ്ദുൽ ഖാദറിനാണ് മൂവാറ്റുപുഴ ഓഫീസ് ജംഗ്ഷൻ ഭാഗത്തെ റോഡരികിൽ നിന്ന് സ്വർണമാല കളഞ്ഞു കിട്ടിയത്. അബ്ദുൾഖാദർ മൂവാറ്റുപുഴ പൊലീസ് സ്റ്റേഷനിൽ മാല ഏൽപ്പിക്കുകയായിരുന്നു. തുടർന്ന് പൊലീസ് ഉടമയെ കണ്ടെത്തി മാല തിരികെ ഏൽപ്പിച്ചു. മൂവാറ്റുപുഴ പേട്ട ഭാഗത്ത് കല്ലൂതാഴെത്തിൽ വീട്ടിൽ ഷാജിദയുടേതായിരുന്നു മാല. മൂവാറ്റുപുഴ പൊലീസ് ഇൻസ്‌പെക്ടർ എം.കെ. സജീവിന്റെ സാന്നിദ്ധ്യത്തിൽ അബ്ദുൾ ഖാദർ മാല ഷാജിതയ്ക്ക് നൽകി