മൂവാറ്റുപുഴ: വാഴക്കുളത്തിന്റെ വോളിബാൾ പെരുമയ്ക്ക് മാറ്റേകി അന്താരാഷ്ട്ര നിലവാരത്തിൽ ജില്ലാ പഞ്ചായത്തിന്റെ വികസന ഫണ്ട് ഉപയോഗിച്ച് നിർമ്മാണം പൂർത്തിയാക്കിയ ഇൻഡോർ വോളിബാൾ സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം അഞ്ചിന് വൈകിട്ട് ആറിന് മന്ത്രി വി. അബ്ദുറഹിമാൻ ഉദ്ഘാടനം നിർവഹിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് അറിയിച്ചു.
മൂവാറ്റുപുഴ എം.എൽ.എ ഡോ. മാത്യു കുഴൽനാടൻ അദ്ധ്യക്ഷതവഹിക്കും. ഇടുക്കി എം.പി ഡീൻ കുര്യാക്കോസ് മുഖ്യപ്രഭാഷണം നടത്തും.ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ജോർജ്ജ് ആമുഖപ്രസംഗവും പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആശാ സനൽ പദ്ധതി വിശദീകരണവും നടത്തും. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോളി കുര്യാക്കോസ് സ്‌പോർടസ് കിറ്റ് വിതരണം നിർവ്വഹിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ.ജോസ് അഗസ്റ്റിൻ, മഞ്ഞള്ളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആൻസി ജോസ് ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ റാണി കുട്ടി ജോർജ്, എം.ജെ. ജോമി ,കെ ജി ഡോണാ മാസ്റ്റർ എന്നിവർ മുഖ്യാതിഥികളാകും. വൈസ് പ്രസിഡന്റ് ടോമി തന്നിട്ട മാക്കൽ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ.ജി. രാധാകൃഷ്ണൻ ജോസി ജോളി , വാർഡ് അംഗം സുധാകരൻ പി .എസ് , പൈനാപ്പിൾ മർച്ചൻസ് അസോസിയേഷൻ പ്രസിഡന്റ് ജോസ് പെരുമ്പള്ളി കുന്നേൽ,പഞ്ചായത്ത് സെക്രട്ടറി ടീംപിൽ മാഗി പി.എസ്. എന്നിവർ സംസാരിക്കും.